ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ‘നോട്ട’(നൺ ഒാഫ് ദ എബൗ) സംവിധാനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ വിജ്ഞാപനം കോടതി റദ്ദാക്കി. പ്രത്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തിഗത സമ്മതിദായകർക്കു വേണ്ടി നടപ്പിലാക്കിയ സംവിധാനമാണ് നോട്ടയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടുത്താൻ അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ വിജ്ഞാപനം ചോദ്യം െചയ്ത് ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഷൈലേഷ് മനുഭായ് പർമർ സമർപ്പിച്ച ഹരജിയെ തുടർന്നായിരുന്നു വിധി.
നോട്ട നടപ്പിലാക്കുന്നതോടെ വോട്ട് ചെയ്യാതിരിക്കുന്നതിന് നിയമ സാധുത നൽകുകയാണ് തെരഞ്ഞെടുപ്പ് പാനൽചെയ്യുന്നതെന്ന് സുപ്രീംകോടതി േനരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട സംവിധാനം കുതിരക്കച്ചവടത്തിനും അഴിമതിക്കും ഇടയാക്കുമെന്ന് ശെഷലേഷ് മനുഭായ് പർമർ ആരോപിച്ചു.
2013ലെ സുപ്രീംകോടതി വിധിയെ തുടർന്ന് 2014ലാണ് നോട്ട ആദ്യമായി നടപ്പിലാക്കിയതെന്നും അതിനു ശേഷമുള്ള ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് എതിർപ്പുകൾ ഉന്നയിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് പാനൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.