സൂരജ്​ കുമാർ

മോചനദ്രവ്യം ലഭിച്ചില്ല; തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം ചുട്ടുകൊന്നു

മുംബൈ: മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കി​ല്ലെന്ന്​ വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നു.

മഹാരാഷ്​ട്രയിലെ പാൽഗറിൽ ഗുരുതരമായി പെള്ളലേറ്റ നിലയിൽ ക​ണ്ടെത്തിയ സൂരജ്​ കുമാർ ദുബെയാണ്​​ (26) മുംബൈയിലെ ആശുപത്രിയിൽ വെച്ച്​ മരിച്ചത്​. 90 ശതമാനം പൊള്ളലേറ്റനിലയിൽ ​വെള്ളിയാഴ്ചയാണ്​ ഇദ്ദേഹത്തെ കണ്ടെത്തിയത്​.

കോയമ്പത്തൂരിലെ ഐ.എൻ.എസ്​ അഗ്രാണി ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനത്തിലുണ്ടായിര​ുന്ന സൂരജ്​ അവധിയിലായിരുന്നു.

സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന്​ ചെ​െന്നെ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട്​ ആവശ്യപ്പെട്ടു. മൂന്ന്​ ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട്​ പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു.

മണ്ണെണ്ണ ഒഴിച്ചാണ്​ ഇയാളെ കത്തിച്ചത്​. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ്​ പൊലീസിനെ വിവരമറിയിച്ചത്​. സമീപത്തെ അശ്വിനി നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാൽഗർ പൊലീസ്​ ​കേസ്​ രജിസ്റ്റർ ചെയ്​ അന്വേഷണം ആരംഭിച്ചു.

ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ അടിസ്​ഥാനത്തിൽ മഹാരാഷ്​ട്രയിലെ ശിവസേന നേതൃത്വം നൽകുന്ന സർക്കാറിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി വിമർശനം ശക്തമാക്കി.

Tags:    
News Summary - not received the ransom Kidnappers Set Navy Sailor On Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.