ബംഗളൂരു: ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലെത്തിയ ആദ്യ ട്രെയിനിലെ യാത്രക്കാരില്‍ സര്‍ക്കാര്‍ നിരീക്ഷണത്തിൽ പോകാന്‍ തയാറാകാത്ത 19 യാത്രക്കാരെ തിരിച്ചയച്ചു. ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് എത്തിയവരാണ് മടങ്ങിയത്. വ്യാഴാഴ്ച രാത്രി എട്ടിന് ഡൽഹിക്ക് പുറപ്പെട്ട രാജധാനി പ്രതിദിന ട്രെയിനിൽ പ്രത്യേക കോച്ച് ഏർപ്പെടുത്തിയാണ് ഇവരെ മടക്കിയയച്ചത്.
ഡൽഹിയിൽനിന്നുള്ള ട്രെയിൻ രാവിലെ 7.30ന് ആയിരത്തോളം യാത്രക്കാരുമായി സിറ്റി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ 140 പേര് സര്‍ക്കാര്‍ നിരീക്ഷണത്തിൽ പോകാന്‍ വിസമ്മതിച്ചെങ്കിലും അവസാന നിമിഷം 19 പേര് മാത്രമാണ് മടങ്ങിപ്പോകാന്‍ തയാറായത്. ബാക്കിയുള്ളവരെ സമ്മതത്തോടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വീട്ടില്‍പോകാനോ അല്ലെങ്കില്‍ ഡൽഹിക്കു തിരിച്ചുപോകാനോ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേത്തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിർദേശ പ്രകാരം രാത്രി പുറപ്പെടുന്ന രാജധാനിയിൽ പ്രത്യേക കോച്ച് ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.