Posted On
date_range Updated On
date_range എഫ്.ഐ.ആറിൽ പേരില്ല; എന്നിട്ടും വീട്ടിൽ സി.ബി.ഐ റെയ്ഡെന്ന് ചിദംബരം
ന്യൂഡൽഹി: തന്റെ ഡൽഹിയിലെയും ചെന്നൈയിലെയും വീടുകളിൽ സി.ബി.ഐ പരിശോധന നടത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വീടുകളും മറ്റും നേരത്തെ സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു.
'ഇന്ന് രാവിലെ സി.ബി.ഐ തന്റെ ചെന്നൈയിലെ വീടും ഡൽഹിയിലെ ഔദ്യോഗിക വസതിയും പരിശോധിച്ചു. പരിശോധനാ സംഘം തനിക്ക് എഫ്.ഐ.ആർ കാണിച്ചു തന്നു. അതിൽ പ്രതിസ്ഥാനത്ത് തന്റെ പേരില്ല. പരിശോധിച്ചവർക്ക് ഒന്നും കണ്ടെത്താനും പിടിച്ചെടുക്കാനുമായിട്ടില്ലെന്നും' ചിദംബരം ട്വീറ്റ് ചെയ്തു.
2011ൽ ചൈനീസ് പൗരൻമാർക്ക് വിസ ലഭ്യമാക്കാൻ 50 ലക്ഷം രൂപ അനധികൃതമായി തട്ടിയെടുത്തുവെന്നതാണ് കാർത്തി ചിദംബരത്തിനെതിരായ കേസ്. കാർത്തിയുമായി ബന്ധപ്പെട്ട ഒമ്പതിടത്ത് ഇന്ന് രാവിലെ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.