ചെന്നൈ: തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ ഭിന്നശേഷിക്കാരെ നാമനിർദേശം വഴി അംഗങ്ങളാക്കാനുള്ള ബില്ലിന് ഗവർണർ ആർ.എൻ. രവി അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 14,000 ഭിന്നശേഷിക്കാർ അംഗങ്ങളാകും. ഭിന്നശേഷിക്കാർക്ക് പ്രാതിനിധ്യം നൽകുന്ന ഭേദഗതി ബിൽ ഏപ്രിൽ 16നാണ് നിയമസഭ പാസാക്കിയത്.
നിലവിൽ 35 പേർ മാത്രമാണ് കോർപറേഷനുകളും നഗരസഭകളും ടൗൺ പഞ്ചായത്തുകളും ഉൾപ്പെടുന്ന നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് സംവരണം വഴിയെത്തുന്നത്. പുതിയ ഭേദഗതിയോടെ 650 പേർക്ക് അവസരം ലഭിക്കും. വില്ലേജ് പഞ്ചായത്തുകളിൽ 12,913, പഞ്ചായത്ത് യൂണിയനുകളിൽ 388, ജില്ലാ പഞ്ചായത്തുകളിൽ 37 പേർക്കും പുതുതായി അവസരം ലഭിക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. പഞ്ചായത്ത് നിയമത്തിലും അർബൻ പഞ്ചായത്ത് ആക്ടിലുമാണ് ഭേദഗതികൾ വരുത്തിയത്. പ്രാദേശിക ഭരണത്തെ നയിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് എം.കെ. സ്റ്റാലിൻ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.