നോയിഡയിലെ സൂപ്പർടെക്ക് ഇരട്ടഗോപുരങ്ങൾ പൊളിക്കാന്‍ സമയം നീട്ടി നൽകി സുപ്രീം കോടതി

ന്യുഡൽഹി: നോയിഡയിലെ സൂപ്പർടെകിന്‍റെ 40 നിലകളുള്ള ഇരട്ട ഗോപുരങ്ങൾ പൊളിക്കാന്‍ ഓഗസ്റ്റ് 28 വരെ സമയപരിധി നീട്ടിനൽകിയതായി സുപ്രീം കോടതി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സ്ഫോടനത്തിൽ കെട്ടിടഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മെയ് 22നുള്ളിൽ കെട്ടിടം പൊളിക്കണമെന്നാണ് കോടതി ഉത്തവിട്ടിരുന്നത്.

ഇരട്ട ഗോപുരങ്ങൾ പൊളിക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകാന്‍ ആവശ്യപ്പെട്ട് ഇടക്കാല റെസല്യൂഷൻ പ്രൊഫഷനലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുവരെ 49 ശതമാനം കെട്ടിടം പൊളിക്കലുകൾ പൂർത്തിയായതായും പൊളിക്കലിന് കൂടുതൽ സ്‌ഫോടകവസ്തുക്കൾ വേണമെന്നും ഇവർ സുപ്രീം കോടതിയെ അറിയിച്ചു. സമയപരിധി നീട്ടി നൽകുന്നതിനോട് ആദ്യം കോടതി യോജിച്ചിരുന്നില്ല. പിന്നീട് വിദഗ്ധരുടെ അഭിപ്രായങ്ങൾ മാനിച്ച് നീട്ടി നൽകാന്‍ തീരുമാനിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നോയിഡയിലെ ഇരട്ട ഗോപുരങ്ങൾ പൊളിക്കാന്‍ സുപ്രീം കോടതി ആദ്യം ഉത്തരവിടുന്നത്.

Tags:    
News Summary - Noida: Supreme Court extends Supertech twin tower demolition deadline to August 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.