ലുഡോ കളിക്കുന്നതിനിടെ ചുമച്ചു; നോയിഡയിൽ യുവാവിനെ അയൽവാസി വെടിവെച്ചു

നോയിഡ: കോവിഡ്​ രോഗം പരത്തുകയാണെന്ന്​ ആരോപിച്ച്​ ലുഡോ കളിക്കുന്നതിനിടെ ചുമച്ച യുവാവിനെ അയൽവാസി വെടിവെ ച്ചു. നോയിഡയിലെ ദയാനഗർ ഗ്രാമത്തിലാണ്​ സംഭവം നടന്നത്​.

നാലുപേർ ചേർന്ന്​ ലുഡോ ഗെയിം കളിച്ചുകൊണ്ടിരിക്കെ ചുമച്ച പ്രശാന്ത്​ സിങ്​ എന്ന 25കാരനെ അയൽവാസിയായ യുവാവ്​ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്​തതായാണ്​ റിപ്പോർട്ട്​. സംഭവത്തിൽ ജയ്​ വീർ സിങ്​ എന്ന ഗുല്ലുവിനെ (30) പൊലീസ്​ അറസ്​റ്റു ചെയ്​തു.

സുഹൃത്തു​ക്കളുമായി കളിച്ചുകൊണ്ടിരിക്കെ പ്രശാന്ത്​ ചുമക്കുന്നത്​ ഗുല്ലു ചോദ്യം ചെയ്​തു. എന്നാൽ ഇവർ തമ്മിലുള്ള വാക്കേറ്റത്തിനിടയിലും പ്രശാന്ത്​ മനഃപൂർവ്വം ചുമച്ചത്​ കോവിഡ്​ പകർത്താനാണെന്ന്​ ആരോപിച്ച്​ ഗുല്ലു പിസ്​റ്റലുകൊണ്ട്​ വെടിയുതിർക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശാന്തി​​െൻറ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Noida Man Shot At After He Coughs During Ludo Game - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.