ന്യൂഡൽഹി: പൊലീസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹൗസിങ് സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാരനെ കാറുകൊണ്ടിടിച്ച് ബലാത്സംഗക്കേസിലെ പ്രതി. ചൊവ്വാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിൽ നിന്ന് രക്ഷപ്പൊനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായി പ്രവർത്തിക്കുന്ന നീരജ് സിങ്ങാണ് പ്രതി. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ നോയിഡ പൊലീസ് നീരജിനെ അന്വേഷിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സമയം മുതൽ നീരജ് ഒളിവിലായിരുന്നു.
ചൊവ്വാഴ്ച അമ്രപാലി സോഡിയാക് ഹൗസിങ് സൊസൈറ്റിയില വീട്ടിൽ നീരജിനെ കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയും അതു പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുകയുമായിരുന്നു. എന്നാൽ പൊലീസ് എത്തുമെന്ന വിവരം ലഭിച്ച നീരജ് അതിനുമുമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരനെ ഇടിച്ച് തെറിപ്പിച്ചത്.
ഹൗസിങ് സൊസൈറ്റിയിലെ ഭൂഗർഭ പാർക്കിങ്ങിൽ നിന്ന് അതി വേഗതയിൽ എത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ച ശേഷം ഹൗസിങ് സൊസൈറ്റിക്ക് പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. പിറകെ ഒരു പൊലീസ് ഓഫീസർ പിന്തുടരന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വിഡിയോയിൽ കാറിടിച്ചയാൾ നിലത്തു കിടക്കുന്നതും പൊലീസും ജീവനക്കാരും കാറിന് ചുറ്റും കൂടിയിരിക്കുന്നതിനിടെ വെടിയുതിർത്തു കൊണ്ട് കാർ രക്ഷപ്പെടുന്നതും കാണാം.
അപകടത്തിൽ സുരക്ഷാ ജീവനക്കാരനായ അശോക് മാവിക്കാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ പരാതിയിൽ നിരീജ് സിങ്ങിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.