'ജയ് ശ്രീറാം' വിളിക്കാൻ ആരെയും നിർബന്ധിക്കരുത് -മുഖ്താർ അബ്ബാസ് നഖ്​വി

ന്യൂഡൽഹി: 'ജയ് ശ്രീറാം' വിളിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്​വി. ആൾക്കൂട്ട ആക്രമണങ്ങൾ പോലെയുള്ളവ നിയന്ത്രിക്കാൻ രാജ്യത്ത് മതിയായ നിയമങ്ങൾ ഉണ്ടെന്നും അദ്ദേഹം എൻ.ഡി.ടി. വിയിലെ ചർച്ചക്കിടെ പറഞ്ഞു.

ആൾക്കൂട്ട മർദനവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാത്ത ഒരു കേസെങ്കിലും ചൂണ്ട ിക്കാട്ടാമോയെന്ന് അദ്ദേഹം ചോദിച്ചു. രാജസ്ഥാനിൽ പ്രതികൾ ആറ് മാസമായി ജയിലിലാണ്. യു.പിയിൽ നാല് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. എവിടെയൊക്കെ ആൾക്കൂട്ട അക്രമങ്ങളുണ്ടോ അവിടെയൊക്കെ പെട്ടെന്നുള്ള നടപടിയെടുത്തിട്ടുണ്ട് -ന ഖ്​വി പറഞ്ഞു.

ഝാർഖണ്ഡിൽ തബ്രസ് അൻസാരി എന്ന 24കാരനെ ആൾക്കൂട്ടം മർദിച്ച് കൊന്ന സംഭവത്തിൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന്‍റെയും ഡോക്ടർമാരുടെയും വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് റിപോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് നഖ്്വിയുടെ പ്രസ്താവന.

ആരും ആരെയും നിർബന്ധിക്കരുത്. പക്ഷേ, നിങ്ങൾക്ക് വന്ദേ മാതരം ചൊല്ലുന്നത് നിരസിക്കാനാവില്ല. ഒരു ഗ്രാമത്തിൽ ചെല്ലുമ്പോൾ റാം, റാം എന്നാണ് നിങ്ങളെ വിളിക്കുന്നത്. ഇന്ത്യ മതേതര രാജ്യമാകുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങളാലല്ല, മതേതരത്വം ഭൂരിപക്ഷ സമുദായത്തിന്‍റെ ജീനിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

‘ജയ് ശ്രീരാം’ വിളിച്ചില്ല; യു.പിയിൽ വിദ്യാർഥികൾക്ക് മർദനം
ഉ​ന്നാ​വൊ(​യു.​പി): ‘ജ​യ്​ ശ്രീ​രാം’ ഏറ്റുവിളിക്കാത്ത​തി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം. മ​ർ​ദ​ന​ത്തി​ൽ നാ​ല്​ അ​റ​ബി​ക്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. ഉ​ന്നാ​വൊ​യി​ലെ ഗ​വ. ഇ​ൻ​റ​ർ കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. ‘ദാ​റു​ൽ ഉ​ലൂം ​​​ൈഫ​സെ ആം’ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഗ്രൗ​ണ്ടി​ൽ ക്രി​ക്ക​റ്റ്​ ക​ളി​​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ‘ജ​യ്​​ശ്രീ​രാം’ വിളിക്കാത്തതി​​െൻറ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചെ​ന്നും കോ​ള​ജ്​ ന​ട​ത്തി​പ്പു​കാ​ര​നാ​യ നി​സാ​ർ അ​ഹ്​​മ​ദ്​ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി.​​

ക്രി​ക്ക​റ്റ്​ മ​ത്സ​രം ന​ട​ക്കു​േ​മ്പാ​ൾ ബാ​റ്റും വ​ടി​യും ഉ​പ​യോ​ഗി​ച്ച്​ ഒ​രു​സം​ഘം കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഉ​ന്നാ​വൊ എ​സ്.​പി മാ​ധ​വ്​ പ്ര​സാ​ദ്​ വ​ർ​മ പ​റ​ഞ്ഞു. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ‘ജ​യ്​​ശ്രീ​രാം’ വി​ളി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നാ​ണ്​ മ​ന​സ്സി​ലാ​യ​തെ​ന്ന്​ എ​സ്.​പി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. അ​തി​നി​ടെ, പ്ര​തി​ക​ൾ​ക്ക്​ പി​ന്തു​ണ​യേ​കി ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി.

Tags:    
News Summary - Nobody Should Be Forced To Chant "Jai Shri Ram", Says Naqvi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.