Posted On
date_range Updated On
date_range മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ല -തരൂർ
ചെന്നൈ: അയോധ്യയിലെ തർക്ക ഭൂമിയിൽ രാമ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് ശശി തരൂർ എം.പി. ഭൂരിഭാഗം ഹിന്ദുക്കളും രാമെൻറ ജൻമ സ്ഥലമായി കണക്കാക്കുന്ന അയോധ്യയിൽ ഒരു ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മറ്റൊരാളുടെ ആരാധനാലയം തകർത്ത് അവിടെ രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ലെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.
അയോധ്യ വിഷയവുമായി ബന്ധപ്പെട്ട തെൻറ വാക്കുകൾ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തെൻറ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുേടതെല്ലന്നും തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.