ഒരു മുസ്‍ലിം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ല -യോഗി ആദിത്യനാഥ്

ലഖ്നോ: ഒരു മുസ്‍ലിം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിജാബ് ധരിക്കാൻ മുസ്‍ലിം സ്ത്രീകൾ നിർബന്ധിതരാവുകയാണെന്നും യോഗി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ അവർ മുത്തലാഖ് അംഗീകരിച്ചത്. ഇത് ആ പെൺമക്കളോടും സഹോദരിമാരോടും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.

ഞാൻ അവരുടെ കണ്ണീര് കണ്ടിട്ടുണ്ട്. മുത്തലാഖ് ഒഴിവാക്കിയതിന് ജുൻപൂരിൽ നിന്നുള്ള ഒരു സ്ത്രീ പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചിരുന്നു. എന്റെ വസ്ത്രരീതി മന്ത്രിസഭയിലെ മറ്റുള്ളവരു​ടെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല.

എന്റെ ഓഫീസിലെ എല്ലാവരോടും കാവി വസ്ത്രം ധരിക്കാൻ പറയാനും എനിക്കാവില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. എല്ലാ സ്ഥാപനങ്ങൾക്കും അതിന്റേതായ അച്ചടക്കം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിലെ ഹിജാബ് നിരോധനം വലിയ വിവാദമാവുന്നതിനിടയിലാണ് യോഗിയുടെ പരാമർശം.

Tags:    
News Summary - No woman wears hijab by choice: Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.