Posted On
date_range Updated On
date_range വൈദ്യുത ബോർഡിന്‍റെ പരിശോധന; മുലായം അടക്കാനുള്ളത് 4 ലക്ഷം രൂപ
ഇട്ടാവ: ഉത്തർപ്രദേശിൽ വി.ഐ.പി സംസ്കാരം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉത്തരവിനെ തുടർന്ന് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്‍റെ വീട്ടിൽ വൈദ്യുത ബോർഡിന്‍റെ റെയ്ഡ്. അനുവദിച്ചതിലും കൂടുതൽ വൈദ്യുതി മുലായം ഉപയോഗിക്കുന്നതായും 4 ലക്ഷം രൂപയുടെ ബിൽ അടക്കാനുള്ളതായും കണ്ടെത്തി. ഒരു മാസത്തിനകം ബില്ല് അടക്കാൻ മുലായത്തിന് നോട്ടീസ് നൽകിയാണ് അന്വേഷണ ഉദ്യോഗസ്ഥർ മടങ്ങിയത്.
ഉത്തർപ്രദേശിലെ ഇട്ടാവയിലെ സിവിൽ ലൈൻസ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുലായത്തിന്‍റെ വീട് സ്ഥിതി ചെയ്യുന്നത്. ഡസനിലധികം മുറികളും എയർ കണ്ടീഷനിങ്ങ് പ്ലാന്റും അന്തരീക്ഷ താപനില അനുസരിച്ച് പ്രവർത്തിക്കുന്ന സ്വിമ്മിങ് പൂളും എലവേറ്റേഴ്സും വീട്ടിലുണ്ട്. ഉദ്യോഗസ്ഥരെത്തുമ്പോൾ മുലായം ലഖ്നോവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.