ന്യൂഡൽഹി: രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് പടർന്നു പിടിക്കുന്നു. സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,817 ആയി ഉയർന്നു. ഇന്ന് മുംബൈയിൽ മാത്രം 1,646 പേർക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 56 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അധികൃതർ അറിയിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുംബൈയിലെ രോഗികളിൽ 90 ശതമാനവും ഫ്ലാറ്റുകളിൽ നിന്നും റസിഡന്‍റ് ഏരിയകളിൽ നിന്നുമുള്ളവരായിരുന്നു. 10 ശതമാനം മാത്രമാണ് ചേരികളിൽ നിന്നുള്ള രോഗികൾ. എന്നാൽ, ഇപ്പോൾ ചേരികളിൽ നിന്നുള്ള രോഗികളുടെ എണ്ണം വർധിക്കുകയാണെന്ന് ബൃഹാൻ-മുംബൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ മുംബൈയുടെ പല പ്രദേശങ്ങളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് പൂർണമായും ലോക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.