ട്രെയിൻ ടിക്കറ്റ്​ ഒാൺലൈൻ ബുക്കിങ്ങിന്​ ജൂൺ 30 വരെ സർവിസ്​ ചാർജ്​ ഇല്ല

ന്യൂഡൽഹി: ഒാൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ജൂൺ 30 വരെ സർവിസ് ചാർജ് ഇല്ല. നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒാൺലൈൻ ബുക്കിങ്ങിന് മാർച്ച് 31 വരെ  സർവിസ് ചാർജ് ഒഴിവാക്കിയ നടപടി ജൂൺ 30  വരെ നീട്ടുകയായിരുന്നു.

ഇളവുകൾ തുടരാനും  ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും വിവരസാേങ്കതിക മന്ത്രാലയം നിർദേശിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റെയിൽവെ അറിയിച്ചു. 2016 നവംബർ 23 മുതലാണ് െഎആർസിടിസി വെബ്സൈറ്റ് വഴിയുള്ള ഒാൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സർവിസ് ചാർജ് ഒഴിവാക്കിയത്. നേരത്തെ ഒാൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് 20–40 രൂപയാണ് സർവിസ് ചാർജ് ഇൗടാക്കിയിരുന്നത്.

Tags:    
News Summary - No Service Charge on Online Train Ticket Bookings Till June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.