Posted On
date_range Updated On
date_range ബോർഡിങ് പാസിന് പ്രത്യേക ഫീസ് ഈടാക്കരുത് -വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ കേന്ദ്രങ്ങളിൽനിന്ന് ബോർഡിങ് പാസ് നൽകുന്നതിന് കമ്പനികൾ പ്രത്യേക ഫീസ് ഈടാക്കരുതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ചെക്ക്-ഇൻ കേന്ദ്രങ്ങളിൽനിന്ന് യാത്രക്കാരന് ബോർഡിങ് പാസ് കിട്ടണമെങ്കിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ വിമാനക്കമ്പനികൾ 200 രൂപ പ്രത്യേക ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
1937ലെ വിമാന ചട്ടങ്ങൾ പ്രകാരം അധിക ഫീസ് അനുവദനീയമല്ലെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വെബ് ചെക്ക് ഇൻ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയിൽ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരുന്നെങ്കിലും അധികഫീസ് ഈടാക്കുന്നത് ഇതനുസരിച്ചല്ലെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.