പഞ്ചാബിൽ സുരക്ഷ ഭീഷണിയില്ല; ഭീതി വിതക്കുന്നത് ബി.ജെ.പി അജൻഡ -മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി

ന്യൂഡൽഹി: പഞ്ചാബ് ഒരുതരത്തിലുമുള്ള സുരക്ഷ ഭീഷണി നേരിടുന്നില്ലെന്നും അത്തരത്തിലുള്ള ആഖ്യാനങ്ങൾ ബി.ജെ.പിയുമായി ചങ്ങാത്തത്തിലുള്ള തന്‍റെ മുൻഗാമി അമരീന്ദർ സിങ്ങിന്‍റെ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി.

ബി.ജെ.പിയോടൊപ്പം പ്രവർത്തിക്കുന്ന അമരീന്ദറാണ് ഡ്രോണുകളെ കുറിച്ച് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷ‍ പ്രശ്നങ്ങൾ ഉയർത്തി ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നത് ബി.ജെ.പിയുടെ അജൻഡയാണ്. അതിനായി അവർ സ്ഫോടനങ്ങൾ നടത്തും. പക്ഷേ, ഭരണകൂടത്തിലും പൊലീസിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഡ്രോണുകൾ വരില്ല. തങ്ങൾ സമാധാനം കാത്തുസൂക്ഷ‍ിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി ദേശീയ സുരക്ഷ പ്രശ്നങ്ങൾ ഉയർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ബി.ജെ.പിയുടെ രീതിയാണ്. പഞ്ചാബിൽ ഇത് വിലപോകില്ല. ഇവിടെ അവർക്ക് വിജയിക്കാനാകില്ല. മറ്റേരാക്കാളും വലിയ ദേശീയവാദികളാണ് പാഞ്ചാബികൾ. രക്തസാക്ഷികളിൽ 70 ശതമാനവും പാഞ്ചാബികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - No security threat in Punjab, BJP agenda to create fear: Channi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.