ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പാകിസ്താൻ പ്രധാനമന്ത ്രി ഇംറാൻ ഖാെൻറ ഔദ്യോഗിക വസതിയിലിരിക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് ബി.ജെ.പി. ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കായി രാഹുലും മമതയും കാത്തിരിക്കുവെന്ന അടികുറിപ്പോടെയാണ് വ്യാജചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ‘’നിങ്ങൾ കോൺഗ്രസിനാണ് വോട്ട് ചെയ്യുന്നതെങ്കിൽ ആ വോട്ട് പാകിസ്താനുള്ളതാകും. ചിത്രം നോക്കൂ പാകിസ്താെൻറ അടിമകൾ ഒരു കോണിൽ കുത്തിയിരിക്കുകയാണ്’’ എന്നാണ് ചിത്രത്തിന് അടികുറിപ്പ് നൽകിയിരിക്കുന്നത്.
പാക് പ്രധാനമന്ത്രി കരസേനമേധാവി ജനറൽ ജാവേദ് ബജ്വയുമായി സംസാരിച്ചുകൊണ്ടിരിക്കെ സന്ദർശകർക്കായുള്ള സീറ്റിൽ രാഹുൽ ഗാന്ധിയും മമതയും പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവും ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ശത്രുഘ്നൻ സിൻഹയും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്ന തരത്തിലാണ് ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്.
ഏപ്രിൽ നാലിന് പാകിസ്താൻ സർക്കാറിെൻറ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രമാണ് ഇത്തരത്തിൽ മാറ്റി പ്രചരിപ്പിക്കുന്നത്. എന്നാൽ ഏപ്രിൽ 4ന് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി കേരളത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.