ഇന്ത്യയിൽ നിന്ന്​ ഒരാളുപോലും പുറത്ത്​ പോകില്ല -മമത

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്​ട്രീയ പാർട്ടികളും സംഘടനകളും ഒരുമിച്ച്​ നിന്നുകൊണ്ട്​ ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമപരമായി ഇന്ത്യൻ പൗരൻമാരായവരുടെ പൗരത്വം ഇല്ലാതാക്കാനുള്ള പദ്ധതിയാണ്​ ബി.ജെ.പിയുടേത്​. ഇതിനെതിരെ രാജ്യത്തെ എല്ലാ രാഷ്​ട്രീയ പാർട്ടികളും സംഘടനകളും ഒരുമിച്ച് നിൽക്കണം.​ ബി.ജെ.പിയെ ഒറ്റപ്പെടുത്തണമെന്നും മമത ബാനർജി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുരുലിയയിലെ നടന്ന ലോങ്​ മാർച്ചിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ.

നിങ്ങളുടെ പേര്​ തെറ്റ്​ കൂടാതെ വോട്ടർ പട്ടികയിൽ ഉണ്ടെന്ന്​ ഉറപ്പുവരുത്തുക. ബാക്കി കാര്യങ്ങൾ ഞാൻ ചെയ്​തോളാം. പൗരത്വ ഭേദഗതി നിയമത്തി​​െൻറ പേരിൽ ഇന്ത്യയിൽ നിന്നും ഒരാൾ പോലും പുറത്തുപോകില്ലെന്ന്​ ഉറപ്പ്​ നൽകുകയാണ്​ -മമത ബാനർജി പറഞ്ഞു.

പൗരത്വം നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ബി.ജെ.പി സർക്കാർ രാജ്യദ്രോഹികളാക്കുന്നു. നിയമം പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

Tags:    
News Summary - No one will have to leave India, says Mamata - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.