ഞാനുള്ളപ്പോൾ ബംഗാൾ ജനതയെ ആർക്കും തൊടാനാവില്ല -മമത

ന്യൂഡൽഹി: താനുള്ളപ്പോൾ ബംഗാളിലെ ജനങ്ങളെ ആർക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഭരണഘ ടനയുടെ അടിസ്ഥാന തത്വങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും മമത ബാനർജി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച സാഹചര്യത്തിലാണ് മമതയുടെ വിമർശനം.

പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകും -മമത പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

മൗലികാവകാശം നിഷേധിക്കുന്നതാണ് ബില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ലോക്സഭയിൽ പറഞ്ഞു. അമിത് ഷാ ഹിറ്റ്ലറുടെ മുന്നണിയിലാകുമെന്നും ഉവൈസി പറഞ്ഞു. ഹിറ്റ്ലർ പരാമർശം പിന്നീട് സഭാരേഖകളിൽ നിന്ന് നീക്കി.

നിയമത്തിന് മുന്നിൽ തുല്യത നിഷേധിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോൺഗ്രസ് എം.പി മനിഷ് തിവാരി പറഞ്ഞു.

ബില്ലിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ശക്തമായി ന്യായീകരിച്ചു. അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. മതിയായ രേഖകളില്ലാത്തവർക്കും പൗരത്വം നൽകും. മണിപ്പൂരിന് നിയമം ബാധകമായിരിക്കില്ല. പൗരത്വ ഭേദഗതി ഒരുതരത്തിലും അവകാശങ്ങളെ നിഷേധിക്കുന്നതല്ല.

അഭയാർഥികൾക്കും നുഴഞ്ഞുകയറ്റക്കാർക്കും ഇടയിൽ ചില വ്യത്യാസങ്ങൾ ആവശ്യമുണ്ട്. പൗരന്മാരെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയാൻ നിയമം നിർമിക്കാത്ത ഏത് രാജ്യമാണുള്ളത്. ഇന്ത്യ ഒരിടത്തും അതിർത്തി കടന്നിട്ടില്ല.

പൗരത്വ ഭേദഗതി ബിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. എന്നാൽ, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ അജണ്ടകൾ ഇല്ലെന്നും അമിത് ഷാ ലോക്സഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞു.

Tags:    
News Summary - No one can touch people of Bengal, I am here: Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.