കശ്​മീരിലെ സേനാവിന്യാസം പതിവ്​ നടപടിയെന്ന്​ ഗവർണർ

ശ്രീനഗർ: ജമ്മുകശ്​മീരിലെ സേനാവിന്യാസം പതിവ്​ നടപടി മാത്രമാണെന്ന്​ കശ്​മീർ ഗവർണർ സത്യപാൽ മാലിക്​. സേനാവിന്യാ സത്തെ തുടർന്ന്​ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്​ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളുടെ ഭാഗമായ ാണ്​ ​സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

സേനാവിന്യാസത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ വിലയിരുത്തന്നതിനായി ഉദ്യോഗസ്ഥ സംഘം കശ്​മീരിലെത്തുന്നുണ്ട്​. കൃത്യമായ സമയത്ത്​ തെരഞ്ഞെടുപ്പ്​ നടത്തണം. അതി​​െൻറ ഭാഗമായുള്ള പതിവ്​ നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ​

വിഘടനവാദി നേതാക്കളെ ഇല്ലാതാക്കാനായി സൈന്യം കടുത്ത നടപടികളിലേക്ക്​ നീങ്ങുകയാണെന്ന്​ നേരത്തെ ആശങ്കയുണർന്നിരുന്നു. ശ്രീനഗറിന്​ മുകളിൽ സൈനിക ഹെലികോപ്​ടറുകളും വിമാനങ്ങളും പറന്നതും ആശങ്കക്ക്​ വഴിവെച്ചിരുന്നു. പാകിസ്​താനുമായി യുദ്ധത്തിന്​ ​സൈന്യം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി കശ്​മീർ ഗവർണർ രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - No need to panic, troop movement J&K governor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.