ന്യൂഡൽഹി: കോവിഡ്-19 സംബന്ധിച്ച ആശങ്കകൾക്കിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊറോണ രോഗപ്രതിരോധത്തിനായി ഒരുമിച്ച് രംഗത്തുണ്ടെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രോഗത്തെ പ്രതിരോധിക്കുന്നതിനായി ചില മുൻകരുതലുകളെടുക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട ഗ്രാഫിക് ചിത്രങ്ങളും പങ്കുവെച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവെര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്ത് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ഡൽഹിയിൽ രണ്ടു സ്കൂളുകൾ അടക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രണ്ടു കുട്ടികളുടെ രക്തം വിദഗ്ധ പരിശോധനക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.