വ​നി​താ സം​വ​ര​ണ നി​യ​മം: സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഏ​പ്രി​ലി​ൽ അ​വ​സാ​നി​ച്ച ശേ​ഷം യോ​ഗം ചേ​ര​ണ​മെ​ന്നാ​ണ് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ലെ​റ്റ​ർ ഹെ​ഡി​ൽ എ​ഴു​തി​യ ക​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഒ​ഴി​കെ​യു​ള്ള മി​ക്ക പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്‌​റാം ര​മേ​ഷാ​ണ് മ​ന്ത്രി​ക്ക് ക​ത്ത് കൈ​മാ​റി​യ​ത്.

2023ലെ ​നാ​രി വ​ന്ദ​ൻ അ​ധി​നി​യ​മം ന​ട​പ്പി​ലാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും രൂ​പ​രേ​ഖ​യും ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ത്ര​യും വേ​ഗം സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ലോ​ക്‌​സ​ഭാ, നി​യ​മ​സ​ഭാ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് വ​നി​താ സം​വ​ര​ണ നി​യ​മം ന​ട​പ്പാ​ക്കാ​നാ​യി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ട് ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഇൗ​യി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2023ൽ ​പാ​സാ​ക്കി​യ നാ​രി​ശ​ക്തി വ​ന്ദ​ൻ ബി​ല്ലി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള കു​റി​പ്പ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Opposition demands all-party meet on Women’s Reservation Act amendment, seeks govt note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.