ന്യൂഡൽഹി: ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുന്നതിന് ഗർഭിണികൾക്ക് നിരവധി നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. മാംസം കഴിക്കാതിരിക്കുക, ലൈംഗികബന്ധം ഒഴിവാക്കുക, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയ നിരവധി ഉപദേശങ്ങളാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ കൈപ്പുസ്തകത്തിലുള്ളത്. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് മുന്നോടിയായി അമ്മമാരുടെയും കുട്ടികളുടെയും പരിചരണത്തിനായി പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് വിചിത്ര നിര്‍ദേശങ്ങളും ഉപദേശങ്ങളും.
ആരോഗ്യമുള്ള കുഞ്ഞിനായി രാജ്യത്തെ ഗര്‍ഭിണികള്‍ പാലിക്കേണ്ട നിഷ്ഠകള്‍ അക്കമിട്ടുനിരത്തുന്ന ആയുഷ് മന്ത്രാലയത്തിെൻറ കൈപ്പുസ്തകം മന്ത്രി ശ്രീപദ് െയസോ നായ്ക്കാണ് പ്രസിദ്ധപ്പെടുത്തിയത്. ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവകളില്‍നിന്ന് അകലുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കി നല്ല ആളുകള്‍ക്കൊപ്പം സമാധാന അന്തരീക്ഷത്തില്‍ ശാന്തമായി സമയം ചെലവഴിക്കുക, കിടപ്പുമുറിയില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കുക, ആത്മീയമായി ചിന്തിക്കുക, ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രം വായിക്കുക തുടങ്ങി നിരവധി ഉപദേശങ്ങളാണ് ബുക്ക്ലെറ്റില്‍ വിവരിക്കുന്നത്. അതേസമയം, മന്ത്രാലയത്തിെൻറ ഉപദേശങ്ങളില്‍ പലതിനും ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാംസാഹാരം കഴിക്കരുതെന്നു പറയുന്നതും ഗര്‍ഭാവസ്ഥയില്‍ ലൈംഗികബന്ധം പാടില്ലെന്നതും ചിലരുടെ ശാരീരികപ്രശ്നങ്ങള്‍ കണക്കിലെടുത്ത് നിര്‍ദേശിക്കുന്ന ചുരുക്കം നിയന്ത്രണങ്ങളാണ്. പൊതുവായി ചെയ്യേണ്ടവയല്ല. പോഷകാഹാരം, അനീമിയ തുടങ്ങിയ കാര്യങ്ങളിലാണ് ഗര്‍ഭാവസ്ഥയില്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അക്കാര്യത്തില്‍ മാംസങ്ങളില്നിന്നു ലഭ്യമാകുന്നതു പലതും പച്ചക്കറികളില്‍നിന്നു പര്യാപ്തമായി കിട്ടില്ലെന്നുമാണ് ഗൈനക്കോളജിസ്റ്റുകൾ പറയുന്നത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.