ഡൽഹിയിൽ ഐ.പി.എൽ നടത്തില്ലെന്ന്​ മനീഷ്​ സിസോദിയ

ന്യൂഡൽഹി: ഐ.പി.എല്ലോ മറ്റ്​ കായിക മൽസരങ്ങളോ ഡൽഹിയിൽ നടത്തില്ലെന്ന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ. കോവിഡ ്​ 19 വൈറസ്​ ബാധയെ തുടർന്നാണ്​ ഡൽഹി സർക്കാറിൻെറ തീരുമാനം. വൈറസ്​ പടർന്നു പിടിക്കുന്നത്​ ഒഴിവാക്കാൻ ഇതു മാത്രമാണ്​ പോംവഴിയെന്നും ഡൽഹി സർക്കാർ വ്യക്​തമാക്കുന്നു.

200 ആളുകളിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്കാണ്​ നിയന്ത്രണം ഏ​ർപ്പെടുത്തിയിരിക്കുന്നത്​. നേരത്തെ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ഡൽഹിയിലെ സ്​കൂളുകൾ, കോളജുകൾ, സിനിമ തിയേറ്ററുകൾ എന്നിവ മാർച്ച്​ 31 വരെ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഉത്തരവിട്ടിരുന്നു.

ഡൽഹിയിൽ ഏഴ്​ പേർക്ക്​ ഇതുവരെ കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. രാജ്യത്ത്​ ഇതുവരെ ഏകദേശം 73 പേർക്ക്​ കോവിഡ്​ 19 ബാധിച്ചിട്ടുണ്ടെന്നാണ്​ കണക്കുകൾ​. കർണാടകയിൽ ആദ്യ കോവിഡ്​ മരണം സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു​.

Tags:    
News Summary - No IPL, Other Sports Event In Delhi Amid Virus Threat: Manish Sisodia-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.