അഫ്​ഗാൻ മണ്ണിൽ ഇന്ത്യൻ സേനയുടെ ബൂട്ട്​ പതിയില്ല– നിർമല സീതാരാമൻ

ന്യൂഡൽഹി: അഫ്​ഗാനിസ്​താനിലേക്ക്​ ഇന്ത്യൻ സൈന്യത്തെ അയക്കില്ലെന്ന്​ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. അഫ്​ഗാനിസ്​താന്​ ഇന്ത്യ നൽകുന്ന വൈദ്യ സാഹായവും വികസനപ്രവർത്തനങ്ങളും തുടരും. എന്നാൽ അഫ്​ഗാ​​െൻറ മണ്ണിൽ ഇന്ത്യൻ സേനയുടെ ഒരു ബൂട്ടുപോലും പതിയില്ലെന്നും നിർമല വ്യക്തമാക്കി.യു.എസ്​ പ്രതിരോധ സെക്രട്ടറി ജെയിംസ്​ മാറ്റിസുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അഫ്​ഗാനിസ്​താനിൽ ഇന്ത്യ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപും പാകിസ്​താനും ആരോപിച്ചിരുന്നു. അഫ്​ഗാനിൽ പാകിസ്​താൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ തടയുന്നതിന്​ ഇന്ത്യൻ സൈന്യത്തെ അയക്കുന്നുണ്ടെന്നായിരുന്നു യു.എൻ പ്രതിനിധിസഭയിൽ ആരോപണം.

ആഗോളതലത്തിൽ തീവ്രവാദം ചെറുക്കുന്നതിന്​ ഇരു രാജ്യങ്ങളും ഒരുമിച്ച്​ നീങ്ങുമെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി മാറ്റിസ്​ അറിയിച്ചു. തീവ്രവാദത്തോട്​ സഹിഷ്​ണുത കാണിക്കില്ല. ലോകനേതാക്കൾ എന്ന നിലയിൽ യു.എസും ഇന്ത്യയും തീവ്രവാദമെന്ന വിപത്തിനെതിരെ ഒരുമിച്ച്​ പോരാടണമെന്നും മാറ്റിസ്​ പത്രകുറിപ്പിൽ അറിയിച്ചു. ത്രിദിന ഇന്ത്യ സന്ദർശനത്തിന്​ തിങ്കളാഴ്​ചയാണ്​ ജെയിംസ്​ മാറ്റിസ്​ ഇന്ത്യയിലെത്തിയത്​. 

Tags:    
News Summary - No Indian troops to Afghanistan: Nirmala Sitharaman- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.