സുപ്രീംകോടതി, ജസ്റ്റിസ് യശ്വന്ത് വർമ

‘ഇം​പീ​ച്ച്മെ​ന്റ് ന​ട​പ​ടിയിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല’: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സമിതി രൂപീകരണത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എസ്.സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

സമിതി രൂപീകരണത്തിൽ സ്പീക്കർക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ജസ്റ്റിസ് വർമക്ക് ആശ്വാസകരമായ വിധി നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായപ്പോൾ അവിടെനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ അന്വേഷണം ആരംഭിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയിട്ടും ലോക്‌സഭാ സ്പീക്കർ അന്വേഷണ സമിതിയുമായി മുന്നോട്ട് പോയത് തെറ്റാണെന്നായിരുന്നു ജസ്റ്റിസ് വർമയുടെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

ഇം​പീ​ച്ച്മെ​ന്റ് പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് എം.​പി​മാ​ർ രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും ന​ൽ​കി​യെ​ങ്കി​ലും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യു​ന്ന​ത് കാ​ത്തു​നി​ൽ​ക്കാ​തെ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഏ​ക​പ​ക്ഷീ​യ​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു​വെ​ന്നും ജ​ഡ്ജ​സ് എ​ൻ​ക്വ​യ​റി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 3(2) ന്റെ ​വ്യ​വ​സ്ഥ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ജസ്റ്റിസ് വർമ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി കൊളീജിയം നേരത്തെ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. നിലവിൽ അലഹബാദ് ഹൈകോടതി ജഡ്ജിയായ യശ്വന്ത് വർമയെ നേരത്തെ ഡൽഹി ഹൈകോടതിയിൽനിന്ന് സ്ഥലം മാറ്റിയിരുന്നു.

ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രി​ക്കേ, 2025 മാ​ർ​ച്ച് 14ന് ​ജ​സ്റ്റി​സ് യ​ശ്വ​ന്ത് വ​ർ​മ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ സ്റ്റോ​ർ റൂ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നോ​ട്ടു​കൂ​മ്പാ​രം ക​ണ്ടെ​ത്തി​യ​ത്. സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ര​വി​ന്ദ് കു​മാ​ർ, മ​ദ്രാ​സ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് മ​നീ​ന്ദ്ര മോ​ഹ​ൻ ശ്രീ​വാ​സ്ത​വ, ക​ർ​ണാ​ട​ക ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ബി.​വി. ആ​ചാ​ര്യ എ​ന്നി​വ​രാ​ണ് ലോ​ക്സ​ഭ സ്പീ​ക്ക​ർ പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

Tags:    
News Summary - ‘No illegality’: Supreme Court dismisses Justice Yashwant Varma’s plea challenging impeachment inquiry panel’s constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.