വൈസ് ചാൻസലർമാരെ ഗവർണർ നിയമിച്ചതിൽ തെറ്റില്ലെന്ന് കൽക്കട്ട ഹൈകോടതി

​കൊൽകത്ത: പശ്ചിമ ബംഗാളിലെ പതിനൊന്ന് സർവകലാശാലകളിൽ ഗവർണർ എക്സ് ഒഫീഷ്യോ ചാൻസലർ പദവി ഉപയോഗിച്ച് വൈസ് ചാൻസലർമാരെ നിയമിച്ചതിൽ യാതൊരു നിയമപ്രശ്നവും ഇല്ലെന്ന് കൽക്കട്ട ഹൈകോടതി വിധിച്ചു. നിയമനത്തിന് ഗവർണർക്കുള്ള അധികാരം ഇതുസംബന്ധിച്ച നിയമങ്ങളിൽ വ്യക്തമാണ്.

നിയമനത്തിന് മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി വിഷയം ഗവർണർ സി.വി.ആനന്ദബോസ് ചർച്ച ചെയ്തില്ലെന്നാണ് പരാതിയിൽ ഉന്നയിച്ചത്. സംസ്ഥാന സർക്കാറും ഇതേ കാര്യം ഉന്നയിച്ചു. ഉന്നത വിദ്യാഭ്യാസ മ​ന്ത്രി സമർപ്പിച്ച നിർദേശം അവഗണിച്ചായിരുന്നു ഗവർണറുടെ സ്വന്തം നിലക്കുള്ള നിയമനം.

വിഷയത്തിൽ അന്തിമ തീരുമാനം ഗവർണറുടേത് തന്നെയാണെന്നും നിയമനകാര്യം ചർച്ച ചെയ്യുന്ന വ്യക്തികൾ ഗവർണറോട് ഇക്കാര്യത്തിൽ നിർബന്ധം പിടിക്കാൻ പാടില്ലെന്നും കോടതി തുടർന്നു. ജൂൺ ഒന്നിനാണ് വിവിധ സർവകലാശാലകളിൽ ഗവർണർ ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ചത്.

Tags:    
News Summary - No illegality in governor appointing VCs in state-run universities: Calcutta High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.