ബംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടിൽ പരാജയപ്പെട്ട് കുമാരസ്വാമി സർക്കാർ വീണുവെങ്കിലും പുതിയ സർക്കാർ രൂപീകരി ക്കുന്നതിൽ ബി.ജെ.പിയിൽ തീരുമാനമായില്ല. തിരക്കിട്ട് സർക്കാർ രൂപീകരണത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തീരുമാനമറിയാൻ കർണാടക ബി.ജെ.പി നേതാക്കൾ ദേശീയ അധ്യക്ഷൻ അമിത് ഷാ, വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ ആദ്യ ഘട്ട ചർച്ചയിൽ തീരുമാനമായിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീണ്ടും ചർച്ച നടത്തേണ്ടതുണ്ടെന്നും പാർലമെൻററി പാർട്ടി യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.