24 മണിക്കൂറിനിടെ ഒരു കോവിഡ് കേസ് പോലുമില്ലാതെ ധാരാവി

മുംബൈ: പ്രതിദിന കണക്കെടുപ്പില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യതെ ധാരാവി. ഫെബ്രുവരിയില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷം ആദ്യമായാണിത്.

ധാരാവിയില്‍ ഇതുവരെ 6,861 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകള്‍ പറയുന്നു. ഇതില്‍ 2900 കേസുകള്‍ കോവിഡ് രണ്ടാം തരംഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മാര്‍ച്ചില്‍ ധാരാവിയില്‍ ദിവസേനെ 50 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കാലയളവിലാണ് 250 കിടക്കകളുള്ള ക്വാറിന്റീന്‍ കേന്ദ്രം ഇവിടെ സ്ഥാപിച്ചത്. മാര്‍ച്ച് 22ന് വാക്‌സിന്‍ കേന്ദ്രവും സ്ഥാപിച്ചിരുന്നു.

Tags:    
News Summary - No Covid case in Dharavi, first time since second wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.