Posted On
date_range Updated On
date_range വികസന പദ്ധതികൾ തടസ്സപ്പെടുത്തി കുടുംബ വാഴ്ച നടത്തുകയാണ് -കെ.സി.ആറിനെതിരെ മോദി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ വികസന പദ്ധതികൾ തടസ്സപ്പെടുത്തി കുടുംബ വാഴ്ച നടത്തുകയാണ് കെ.സി.ആറും അദ്ദേഹത്തിന്റെ പാർട്ടിയുമെന്ന് മോദി വിമർശിച്ചു.
ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്ന് ഹൈദരാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
"കേന്ദ്രത്തിന്റെ പദ്ധതികളിൽ സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തിൽ എനിക്ക് വേദനയുണ്ട്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങളെ ബാധിക്കുന്നു. തെലങ്കാന ജനങ്ങൾക്കായി ആസൂത്രണം ചെയ്യുന്ന വികസനങ്ങൾക്ക് തടസ്സം നിൽക്കരുതെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്''-മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.