Posted On
date_range Updated On
date_range അവിശ്വാസ പ്രമേയം: പാർലമെൻറ് ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടർന്ന് ലോക്സഭയിൽ പ്രതിപക്ഷ ബഹളം. ടി.ഡി.പി വൈ.എസ്.ആർ കോൺഗ്രസ് അംഗങ്ങളാണ് ബഹളം വെച്ചത്. തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാർ ബഹളം തുടർന്നതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്.ആർ കോൺഗ്രസ് എം.പി വൈ.വി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇരു പാർട്ടികളും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സർക്കാറിനെതിരെ രംഗത്ത് വന്നത്. ആന്ധ്രക്ക് അവഗണന നേരിടുകയാണെന്ന് അറിയിച്ച് ടി.ഡി.പി നേരത്തെ എൻ.ഡി.എ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.