തമിഴ്നാട്ടിൽ കർഷകർക്ക് ആശ്വാസം; സഹകരണ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളി മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്‌നാട്ടിലെ കർഷകർക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് 75,000 രൂപ വരെയുള്ള സഹകരണ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിൽ സംസാരിക്കവെയാണ് കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള ഈ നിർണ്ണായക പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

75,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഭാഗികമായ ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വായ്പ എഴുതിത്തള്ളൽ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏകദേശം 13.34 ലക്ഷത്തോളം കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

കടുത്ത സാമ്പത്തിക പരിമിതികൾ നിലനിൽക്കുമ്പോഴും കർഷകരുടെ ഉന്നമനം മുൻനിർത്തി സർക്കാർ അധികമായി 953.06 കോടി രൂപയുടെ പിന്തുണയാണ് അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജയ് സർക്കാർ അധികാരത്തിൽ എത്തി 100 ദിവസങ്ങൾ പൂർത്തിയാക്കുന്നതിന്റെ സുപ്രധാന വേളയിലാണ് കർഷകക്ഷേമം ലക്ഷ്യമിട്ടുള്ള ഈ വലിയ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

Tags:    
News Summary - Chief Minister Vijay waives off agricultural loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.