മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരു​െട എണ്ണം 89; സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​19 സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി. 24 മണിക്കൂറിനിടെ 15 പേർക്ക്​ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചു. ഇതിൽ ആറുപേർ വിദേശത്തു നിന്ന്​ എത്തിയവരും മറ്റുള്ളവർ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുമാണ്​. സംസ്ഥാനത്ത്​ കോവിഡ്​ സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലേക്ക്​ കടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുംബൈയിൽ ചികിത്സയിലായിരുന്ന ഫിലിപ്പീൻ സ്വദേശി ഇന്ന്​ മരണപ്പെട്ടു​. ഇദ്ദേഹത്തെ ചികിത്സിച്ച റിലയൻസ്​ ആശുപത്രിയിലെയും കസ്​തൂർബ ആശുപത്രിയിലേയും മെഡിക്കൽ സംഘത്തിൽ നിന്ന്​ വിശദാംശങ്ങൾ തേടും. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു.

കോവിഡ്​ ബാധയിൽ മഹാരാഷ്​ട്രക്ക്​ തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം ഉത്തർപ്രദേശിൽ 29 ഉം കേസുകളാണ്​ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്​.

17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തില്‍ ഇവിടങ്ങളിലെ 82 ജില്ലകള്‍ ലോക്കഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Tags:    
News Summary - No community spread of coronavirus, 89 positive cases in Maharashtra, says Health Minister - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.