യു.പി ഭരിക്കാൻ യോഗിയേക്കാൾ യോഗ്യരില്ല- മുഹ്​സിൻ റാസ

ലഖ്നോ: ഉത്തർപ്രദേശ് ഭരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേക്കാൾ യോഗ്യതയുള്ളവരില്ലെന്ന് മന്ത്രി മുഹ്സിൻ റാസ. യു.പിയെ നയിക്കുന്നത് മികച്ച കാപ്റ്റനും രണ്ട് വൈസ് കാപ്റ്റൻമാരുമുള്ള ഒരു ടീമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും മുഹ്സിൻ റാസ പറഞ്ഞു. ആദിത്യനാഥ് സർക്കാറിലെ ഏക മുസ്ലിം മന്ത്രിയാണ് മുഹ്സിൻ.

1996ൽ ലഖ്നോവിൽ നിന്ന് അടൽ ബിഹാരി വാജ്പേയി മത്സരിക്കുേമ്പാഴാണ് അദ്ദേഹത്തി​െൻറ പ്രസംഗത്തിലൂടെ ബി.ജെ.പിയിലേക്ക് ആകർഷിക്കപ്പെട്ടത്. രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികൾ ബി.ജെ.പിക്ക് വർഗീയമുഖം നൽകി മുസ്ലിംകളെ പാർട്ടിയിൽ നിന്നും അകറ്റുകയാണ് ചെയ്തത്. മതേതര പാർട്ടിയാണെന്ന മിഥ്യയിലൂടെ കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൈയിലെടുത്ത് ചൂഷണം ചെയ്യുകയാണ്. എന്നാൽ ഇന്നത് മാറിെകാണ്ടിരിക്കുന്നു. യു.പിയിൽ തന്നെ വലിയൊരു വിഭാഗം മുസ്ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും പാർട്ടിയോടുള്ള ന്യൂനപക്ഷങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥ് ഹിന്ദുത്വ വക്താവാണെന്നതും ഉത്തർപ്രദേശിനെ ഹിന്ദുത്വ സംസ്ഥാനമായി മാറ്റുമെന്നതും തെറ്റായ പ്രചരണമാണ്. ഇതുവരെ യോഗിയിൽ നിന്ന് മുസ്ലിംകൾക്കെതിരായ പരാമർശങ്ങളോ പ്രവർത്തനങ്ങളോ ഉണ്ടായിട്ടില്ലെന്നും റാസ പറഞ്ഞു. യോഗിയുടെ മുസ്ലിം വിരുദ്ധ വിവാദ പ്രസംഗങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ‘‘േയാഗി മുസ്ലിം വിരുദ്ധനല്ലെന്നും അദ്ദേഹം ദേശീയവാദിയാണെന്നു’’മായിരുന്നു റാസയുടെ മറുപടി.

ആർ.എസ്.എസ് സാമൂഹ്യ സേവന സംഘടന മാത്രമാണ്. സാമൂഹ്യ സേവനത്തിനുവേണ്ടിയാണ് അത് നിലകൊള്ളുന്നത്. എന്നാൽ എല്ലാ കുറ്റങ്ങളും കെട്ടിവെക്കാനുള്ള സംഘടനയായാണ് മറ്റു പാർട്ടികൾ ആർ.എസ്.എസിനെ കാണുന്നതെന്നും റാസ ‘ദ ഹിന്ദു’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

Tags:    
News Summary - No better administrator than Yogi: Mohsin Raza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.