‘എവളവ്​ തീവ്രമാന വെറുപ്പും ഒരു മകത്താന തലൈവരൈ കളങ്കപ്പെടുത്ത മുടിയാത്’-പെരിയാർ പ്രതിമയിൽ  കാവി പൂശിയതിനെതിരെ രാഹുൽ

ന്യൂഡൽഹി: തമിഴ്​നാട്ടിൽ സാമൂഹികപരിഷ്​കർത്താവ്​ പെരിയാർ ഇ.വി. രാമസ്വാമിയുടെ പ്രതിമ കാവിപൂശിയതിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ തമിഴ്​ ട്വീറ്റ്​. ‘എവളവ്​ തീവ്രമാന വെറുപ്പും ഒരു മകത്താന തലൈവരൈ കളങ്കപ്പെടുത്ത മുടിയാത്​’ (എത്ര തീവ്രമായ വെറുപ്പ്​ ഉപയോഗിച്ചും മഹത്തായവരെ കളങ്കപ്പെടുത്താൻ കഴിയില്ല) എന്നായിരുന്നു കുറിപ്പ്​​. രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ ​ മിനിറ്റുകൾക്കകം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. 

വെള്ളിയാഴ്​ച പുലർച്ചെയാണ്​ കോയമ്പത്തൂർ സുന്ദരാപുരം ജങ്​ഷനിലെ പെരിയാർ പ്രതിമയിൽ അജ്ഞാതസംഘം കാവി പെയിൻറ്​ ഒഴിച്ചത്​. സംഭവത്തി​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ പ്രതികളെ തിരിച്ചറിഞ്ഞതോടെ  ഭാരത്​ സേന പ്രവർത്തകൻ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഭാരത്​സേന പ്രവർത്തകനായ പോത്തന്നൂർ അണ്ണാനഗർ സ്വദേശി അരുൺ കൃഷ്​ണനാണ്​ കീഴടങ്ങിയത്​. 

വെള്ളിയാഴ്​ച രാവിലെ തന്നെ പ്രതിമയിലെ കാവി നീക്കുകയും നഗരത്തിലെ മുഴുവൻ അംബേദ്​കർ- പെരിയാർ പ്രതിമക്കും കാവൽ ഏ​ർപ്പെട​ുത്തുകയും ചെയ്​തിരുന്നു.  

Tags:    
News Summary - No amount of hate can ever deface a giant Rahul Gandhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.