സമയത്ത്​ ആംബുലൻസെത്തിയില്ല; എ.എം.യു പ്രൊഫസർ മരിച്ചു

ലക്​നൗ: കൃത്യസമയത്ത് ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അലിഗഡ് സര്‍വകലാശായിലെ പ്രൊഫസര്‍ മരിച്ചു. ആറ് മണിക്കൂറോളം ആംബുലന്‍സിനായി കാത്തുനിന്നാണ് അര്‍ബുദരോഗ ബാധിതനായ ഡി.മൂര്‍ത്തി (64) മരിച്ചത്. അലിഗഡ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയിലെ മോഡേൺ ഇന്ത്യൻ ലാംഗ്വേജ്​ ഡിപ്പാർട്ട്​മ​െൻറ്​ തലവനാണ്​ ഡി. മൂർത്തി.

കാൻസറിനെ തുടർന്ന്​ ഇദ്ദേഹം കഴിഞ്ഞ ദിവസം ലക്​നൗവിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന്​ ശേഷം മൂര്‍ത്തിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു. ആ സമയത്ത്​ സ്​ഥലത്ത്​ ആംബുലൻസ്​ ഉണ്ടായിരുന്നില്ലെന്ന്​  ജവഹർലാൽ നെഹ്​റു മെഡിക്കൽ കോളജിലെ സർജറി ഡിപ്പാർട്ട്​മ​െൻറ്​ ചെയർമാൻ മുഹമ്മദ്​ അസ്​ലം പറഞ്ഞു.

രേഖകള്‍ തയാറാക്കാന്‍ വൈകിയതിനാലാണ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ താമസിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

 

Tags:    
News Summary - No Ambulance For Hours, AMU Professor dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.