'ആൾ ഇന്ത്യ റേഡിയോ' ഇനി വേണ്ട; 'ആകാശവാണി' മാത്രം

പ്രസാർ ഭാരതിക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണം ഇനി അറിയപ്പെടുക 'ആകാശവാണി' എന്ന് മാത്രം. 'ആൾ ഇന്ത്യ റേഡിയോ' എന്ന വിശേഷണം പൂർണമായും ഒഴിവാക്കാനും ആകാശവാണി എന്ന് മാത്രം ഉപയോഗിക്കാനും നിർദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

1936ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണത്തിന് ആൾ ഇന്ത്യ റേഡിയോ എന്ന് പേര് നൽകിയത്. നൊബേൽ ജേതാവ് രവീന്ദ്ര നാഥ ടാഗോറായിരുന്നു ആകാശവാണി എന്ന വാക്ക് 1939ൽ ആദ്യമായി വിളിച്ചത്. പിന്നീട്, 1956ലാണ് റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയത്. അതേസമയം തന്നെ ആൾ ഇന്ത്യ റേഡിയോ എന്ന പേരും തുടർന്നു.

എല്ലാ റേഡിയോ പരിപാടികളിലും ഔദ്യോഗിക ആശയവിനിമയത്തിലും ആൾ ഇന്ത്യ റേഡിയോക്ക് പകരം ആകാശവാണി എന്ന പേര് തന്നെ ഉപയോഗിക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നത്. ഇംഗ്ലീഷിലുള്ള പരിപാടികളിലും ആകാശവാണി എന്ന് മാത്രമേ ഉപയോഗിക്കാവൂ. 

Tags:    
News Summary - No All India Radio, Only Akashvani Henceforth Says Govt Diktat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.