ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ സഹായമഭ്യർഥിച്ച് ജനം വിളിയോട് വ ിളി. അതിനെതിരെ മുഖംതിരിച്ച് ഡൽഹി പൊലീസ്. സംഘർഷമുണ്ടായ നാലുദിവസം വിവിധ സ്േറ്റഷ നുകളിലേക്ക് വന്നത് 13,200 ഫോൺവിളികൾ. പ്രതികരിച്ചതാകട്ടെ വിരലിൽ എണ്ണാവുന്നതിന് മാത്രവും. കലാപം നേരിടുന്നതിൽ ഡൽഹി പൊലീസ് നിഷ്ക്രിയമായിരുന്നു എന്നതിന് വ്യക്തമാ യ തെളിവാണ് ഈ രേഖകൾ.
പൊലീസ് സ്േറ്റഷനുകളിൽ എന്ത് നടപടി എടുത്തുവെന്ന് ചേർക്കേ ണ്ട രജിസ്റ്ററിലെ കോളം മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. ഒമ്പതു കോളങ്ങളുള്ള രജിസ്റ്ററിൽ പരാതിയുടെ രത്നച്ചുരുക്കം, എപ്പോഴാണ് പരാതി ലഭിച്ചത്, എന്തു നടപടിയാണ് എടുത്തത് തുടങ്ങിയ വിവരം ഉൾപ്പെടുത്തണം. വെടിവെപ്പ്, വാഹനങ്ങൾ കത്തിക്കുന്നു, കല്ലേറ് തുടങ്ങിയ പരാതികൾ ചേർത്തിട്ടുണ്ട്. എന്നാൽ, കേസുകളിൽ എന്തു നടപടിയെടുത്തുവെന്ന കോളം ബഹുഭൂരിപക്ഷവും പൂരിപ്പിച്ചിട്ടില്ല.
ഫെബ്രുവരി 23 - 26 വരെയാണ് സംഘർഷമുണ്ടായത്. 23ന് 700 ഫോൺകാളുകൾ പൊലീസ് കൺട്രോൾ റൂമിലെത്തി. 24ന് അത് അഞ്ചിരട്ടി കൂടി, 3,500 ആയി. 25നാണ് ഏറ്റവും കൂടുതൽ കാളുകളെത്തിയത്, 7,500. 26ന് ലഭിച്ചത് 1,500 കാളുകൾ. സംഘർഷം പൊട്ടിപ്പുറപ്പെട്ട യമുന വിഹാർ മേഖല വരുന്ന ഭജൻപുര പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 24-26 വരെ 3,000 - 3,500 കാളുകളാണു വന്നത്.
യമുന വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഭൂരിഭാഗം കാളുകളും പൊലീസ് എടുത്തതുപോലുമില്ലെന്ന് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് സ്റ്റേഷനിലേക്കുള്ള തെൻറ നിരന്തരമായ ഫോൺവിളിയോട് ആരും പ്രതികരിച്ചില്ലെന്ന് യമുന വിഹാറിലെ ബി.ജെ.പി കൗൺസിലർ പ്രമോദ് ഗുപ്ത പറഞ്ഞു. പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സംഘർഷമുണ്ടാകില്ലായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവ് വിഹാറിലെ രാജ്ധാനി പബ്ലിക് സ്കൂളിൽ 60 മണിക്കൂറാണ് അക്രമികൾ അഴിഞ്ഞാടിയത്. സ്കൂൾ ഉടമ ഫൈസൽ ഫാറൂഖ് നിരന്തരം പൊലീസിനെ ഫോൺ ചെയ്തെങ്കിലും അവർ സ്ഥലത്തെത്തിയില്ല. ‘തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്. നാലിനും അഞ്ചിനും ഇടയിലാണ് വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളിൽനിന്ന് വിടാനായത്. പൊലീസിനെ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. എന്നാൽ, ഇപ്പോൾ എത്താം എന്ന മറുപടിയാണ് നൽകിയത്. അവർ വന്നതേയില്ല - ഫാറൂഖ് ദേശീയ മാധ്യമത്തോടു പറഞ്ഞു. കരവാൾ നഗർ പൊലീസ് സ്റ്റേഷന് കീഴിലാണ് ശിവ് വിഹാർ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.