രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ; പ്രശംസയുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബീഹാർ രാഷ്ട്രീയത്തിലെ നിതീഷ് കുമാറിന്‍റെ നീണ്ട കാലയളവാണ് അവസാനിക്കുന്നത്. രാജ്യസഭാ ചെയർമാൻ പി.രാധാകൃഷ്ണന്‍റെ ചെയമ്പറിൽ വച്ചാണ് ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗദരി, ബി.ജെ.പി പ്രസിഡന്‍റ് ജെ.പി.നഡ്ഡ, ധനമന്ത്രി നിർമല സീതാരാമൻ, തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

ജെഡിയു നേതാവും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായ സഞ്ജയ് കുമാർ, കോൺഗ്രസ് നേതാവ് ജയറാം രമേശ്, ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 14ഓടെ എൻ.ഡി.എ ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തേക്കും. ബീഹാറിൽ ഏറ്റവും കൂടുകൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു നിതീഷ് കുമാർ. 2005ലാണ് നിതീഷ് കുമാർ ആദ്യമായി ബീഹാറിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

രാജ്യസഭാ എം.പിയായി ചുമതലയേറ്റ നിതീഷ് കുമാറിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ നേതാക്കളിൽ ഒരാളാണ് നിതീഷ് കുമാർ. ഭരണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എല്ലായിടത്തും പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. നിതീഷ് കുമാറിന്‍റെ ദീർഘകാല രാഷ്ട്രീയ പരിചയം പാർലമെന്റിന്റെ അന്തസ്സ് കൂടുതൽ വർദ്ധിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - Nitish Kumar takes oath as Rajya Sabha MP; Narendra Modi praises him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.