Posted On
date_range Updated On
date_range നിതീഷ് കുമാര്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മൗറീഷ്യസ് പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്കും വിരുന്നിനും ശേഷമാണ് നിതീഷ് കുമാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പെങ്കടുക്കാതെയാണ് നിതീഷ്കുമാർ മോദിയെ സന്ദർശിക്കാനെത്തിയത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചർച്ചയിൽ 17 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.