നിഷ കുമാരി ഭഗത്

ഫേസ്ബുക്കിൽ ലൈവിട്ട ശേഷം ആദിവാസി നേതാവ് ജീവനൊടുക്കി

റാഞ്ചി: ഫേസ്ബുക്കിൽ ലൈവിലെത്തിയതിന് പിന്നാലെ ആദിവാസി നേതാവ് നിഷ കുമാരി ഭഗത് തൂങ്ങിമരിച്ചു. ആദിവാസികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയയാളാണ് നിഷ. വെള്ളിയാഴ്ച റാഞ്ചിയിലാണ് സംഭവം.

ഫേസ്ബുക് ലൈവ് വിഡിയോയിൽ കരഞ്ഞുകൊണ്ട് സംസാരിച്ച നിഷ, സംസ്ഥാനത്തെ ഹേമന്ത് സോറൻ സർക്കാറിനും ഭൂമാഫിയകൾക്കുമെതിരെ ശബ്ദമുയർത്തുന്നത് മരണം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ആരോപിക്കുന്നുണ്ട്. ഏകദേശം 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പെട്ടെന്ന് അവസാനിക്കുകയായിരുന്നു.

നിഷയുടെ വീട്ടിലെ മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമായിട്ടില്ലെന്നും വിശദ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ആദിവാസി അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ യുവതിക്ക് ഇത്രയേറെ പീഡനങ്ങൾ നേരിടേണ്ടിവന്നതിനെ തുടർന്ന് ജീവനൊടുക്കേണ്ടിവന്നു എന്നത് ലജ്ജാകരവും നിർഭാഗ്യകരവുമാണെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്നും നിഷ പേരെടുത്തുപറഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Jharkhand Tribal Leader Nisha Kumari Commits Suicide Post Facebook Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.