രാജ്യത്തിന്റെ സുരക്ഷ ദുർബലമാക്കി, അഗ്നിപഥ് പദ്ധതി റദ്ദാക്കണം: കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ സുരക്ഷാ സംവിധാനത്തെ ദുർബലപ്പെടുത്തിയ അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്നും സ്ഥിരം സൈനികരെ റിക്രൂട്ട് ചെയ്യുന്ന രീതി തിരികെ കൊണ്ടുവരണമെന്നും കോൺഗ്രസ്. പദ്ധതിക്കുകീഴിൽ എടുത്ത്, സ്ഥിരപ്പെടുത്തിയ 25 ശതമാനം പേർക്ക് അഗ്നിവീർ ആയി നിയമിച്ചതു മുതൽ സ്ഥിരം സൈനികർക്കുള്ള എല്ലാ ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നാലുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അഗ്നിവീർ ജവാന്മാർക്ക് കാലാവധി രണ്ടുവർഷത്തേക്ക് നീട്ടി നൽകാനും, നിർദിഷ്ട യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റിയാൽ സ്ഥിരപ്പെടുത്താനുമുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ എൻ.എസ്. രാജാ സുബ്രമണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് സായുധസേനാ വിഭാഗങ്ങളും ശിപാർശ ചെയ്ത മാറ്റങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.

മോദി സർക്കാർ നാലുവർഷം മുമ്പ് സായുധ സേനക്കുമേൽ അഗ്നിവീർ പദ്ധതി അടിച്ചേൽപിച്ചപ്പോൾ, തങ്ങൾ അതിന് നിർദേശം നൽകിയിട്ടില്ലെന്ന കാര്യം മൂന്ന് സേനാ മേധാവിമാരും വ്യക്തമാക്കിയതാണെന്ന് കോൺഗ്രസിന്‍റെ വിമുക്തഭട വിഭാഗം മേധാവി കേണൽ (റിട്ടയേർഡ്) രോഹിത് ചൗധരി ഓർമിപ്പിച്ചു.

Tags:    
News Summary - Congress Calls for Repealing Agnipath Scheme and Restoring Permanent Recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.