Posted On
date_range Updated On
date_range ജീവനക്കാരന് കോവിഡ്: നീതി ആയോഗ് കെട്ടിടം അടച്ചു
ന്യൂഡൽഹി: നീതി ആയോഗിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കെട്ടിടം അടച്ചു. ഈ ജീവനക്കാരനുമായി സമ്പർക് കത്തിലേർപ്പെട്ടതായി തിരിച്ചറിഞ്ഞവരോട് സ്വയം ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് നീതി ആയോഗ് അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച വിവരം നീതി ആയോഗ് അധികൃതർ അറിയുന്നതെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ച നടപടിക്രമങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്നും നീതി ആയോഗ് ട്വീറ്റ് ചെയ്തു.
കെട്ടിടം അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും നീതി ആയോഗ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.