ന്യൂഡൽഹി: 2006ലെ നിതാരി കൊലപാതക പരമ്പര കേസിൽ കുറ്റക്കാരായ മൊഹീന്ദർ സിങ് പാന്ദറിനും സുരീന്ദർ കോലിക്കും സി.ബി.െഎ കോടതി വധശിക്ഷ വിധിച്ചു. ഇരുവരുടെയും അവസാന ഇര പിങ്കി സർക്കാർ എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ഗാസിയാബാദ് പ്രത്യേക സി.ബി.െഎ കോടതി കണ്ടെത്തിയിരുന്നു. അപൂവങ്ങളിൽ അപൂർവമായ കേസാണെന്ന് പരാമർശിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
യുവതിയുടെ തലയോട്ടിയും വസ്ത്രങ്ങളും പാന്ദറുടെ വീട്ടിെൻറ പിറകുവശത്ത് ഉപേക്ഷിച്ച നിലയിൽ സി.ബി.െഎ കണ്ടെത്തിയിരുന്നു. പാന്ദറുടെ വീട്ടിൽ ജോലിക്കെത്തിയ 16 പെൺകുട്ടികളെയാണ് വീട്ടുവേലക്കാരനായ കോലിയുടെ സഹായത്തോടെ നിർദയം കൊലപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും മാംസ ഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തിരുന്നതായി പാന്ദറുടെ സഹായി നേരത്തെ മൊഴി നൽകിയിരുന്നു.
കോടതി രേഖകൾ പ്രകാരം, പിങ്കി സർക്കാറിനെ കൊലപ്പെടുത്തിയ ശേഷം സുരീന്ദർ മൃതദേഹം ഒന്നാം നിലയിലെ ബാത്റൂമിലെത്തിച്ച് അവയവങ്ങൾ കത്തികൊണ്ട് ഛേദിച്ച് തലയും വസ്ത്രങ്ങളും വീടിനു പിറകുവശത്തേക്ക് വലിച്ചെറിയുകയായിരുന്നു. ദാരുണമായി കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ഒരു വർഷം കഴിഞ്ഞ് മക്കളുടെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസ് ഫയൽ ചെയ്യാൻ തയാറായതെന്ന് ആരോപണമുയർന്നിരുന്നു. നേരത്തെ വിധിപറഞ്ഞ ആറുകേസുകളിൽ സുരീന്ദറിന് വധശിക്ഷ വിധിച്ചതാണ്.
പാന്ദറിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇനിയും എട്ടുകേസുകളിൽ വിധി പറയാൻ ബാക്കിയുണ്ട്. പാന്ദറുടെ വീട്ടിൽനിന്ന് 2006ൽ 16 പേരുടെ തലയോട്ടികളും എല്ലുകളും കണ്ടെടുക്കുന്നതോടെയാണ് രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരയെ കുറിച്ച വിവരം പുറത്തെത്തുന്നത്.
എന്നാൽ വിധിയിൽ അപ്പീൽ പോകുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.