Posted On
date_range Updated On
date_range രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല; മൻമോഹന് പരോക്ഷ മറുപടിയുമായി നിർമല സീതാരാമൻ
ചെന്നൈ: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഞായറാഴ്ച ചെന്നൈയിൽ നികുതി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പെങ്കടുത്തശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കജനകമാണെന്ന മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിെൻറ അഭിപ്രായത്തിനു മറുപടി പറയാനില്ല. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ പ്രതികാര രാഷ്ട്രീയം മാറ്റിവെക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ പറയാനില്ലെന്നു പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
വ്യവസായരംഗം ഉൾപ്പെടെ സമസ്ത മേഖലയിലുള്ളവരുമായി ചർച്ചകൾ നടത്തിവരുകയാണ്. ഏതെങ്കിലും മേഖലയിൽനിന്ന് സഹായമോ പിന്തുണയോ ആവശ്യപ്പെട്ടാൽ അവരുമായി ആശയവിനിമയം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാണ്. ഇതിെൻറ അടിസ്ഥാനത്തിൽ അതത് സമയത്ത് സർക്കാർ പ്രഖ്യാപനങ്ങൾ നടത്തും. ബജറ്റിൽ പറഞ്ഞ നിർദേശങ്ങൾ നടപ്പാക്കാൻ നടപടിയെടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.