നിർഭയ കേസ്​: നാലു പ്രതികളെ 22ന്​ തൂക്കിലേറ്റും

ന്യൂഡൽഹി: നിർഭയ കേസിൽ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി കോടതി മരണ വാറൻറ്​​ പുറപ്പെടുവിച്ചു. ഇൗ മാസം 22 ന്​ രാവിലെ ഏഴു മണിക്ക്​ പ്രതികളെ തൂക്കിലേറ്റണമെന്നാണ്​ നിർദേശിച്ചിരിക്കുന്നത്​. നിർഭയയുടെ മാതാപിതാക്കൾ നൽക ിയ ഹരജിയിലാണ്​ ഡല്‍ഹി കോടതി ഉത്തരവ്​​. മകള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേരെയും തൂക്കിക്കൊല് ലാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രതികള്‍ക്കെതിരെ മരണ വാറൻറ്​ പുറപ്പെടുവിക്കണമെന്നും ആവശ്യപ ്പെട്ടാണ്​​ ഹരജി സമർപ്പിച്ചത്​. ഈ ആവശ്യം ഉന്നയിച്ച്​ നേരത്തേ നല്‍കിയ ഹരജി ഡല്‍ഹി കോടതി പരിഗണിച്ചിരുന്നില്ല. വ ധശിക്ഷ ശരി​െവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് സുപ്രീംകോടതിയിൽ ഹരജി നൽകിയ സാഹചര്യത്തിലായിരുന്നു ഇത്​. ഈ ഹരജി പരി ഗണിക്കുന്നതിന്​ മുമ്പായി വാദം കേള്‍ക്കാനാവില്ലെന്ന നിലപാടാണ്​ ഡൽഹി കോടതി സ്വീകരിച്ചത്​.

എന്നാൽ, പ്രതികളു ടെ അപേക്ഷകളൊന്നും ഏതെങ്കിലും കോടതിയുടെ പരിഗണനയിലോ പ്രസിഡൻറി​​​െൻറ പക്കലോ ഇല്ലെന്ന്​ പ്രോസിക്യൂഷൻ കോട തിയെ അറിയിച്ചു. മരണ വാറൻറ്​​ പുറപ്പെടുവിച്ചാലും വധശിക്ഷ നടപ്പാക്കുന്നതിന്​ മുമ്പ്​ പ്രതികൾക്ക്​ വീണ്ടും ഹരജ ി നൽകാനാവുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ്​ ​അഡീഷനൽ സെഷൻസ്​ ജഡ്​ജി സതീഷ്​ കുമാർ അറോറ മരണ വാറൻറ്​​ പുറപ്പെടുവിച്ചത്​.

കുറ്റവാളികളെ ഡിസംബര്‍ 16ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ്​ പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക്​ മൂന്നു വർഷം ജയിൽ ശിക്ഷയാണ്​ ജുവനൈൽ ജസ്​റ്റിസ്​ ബോർഡ്​ വിധിച്ചത്​. ​

നിർഭയ കേസ്​ നാൾവഴി

2012

  • ഡി​സം​ബ​ർ 16: പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സ്വ​കാ​ര്യ ബ​സി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. സ​ഫ്​​ദ​ർ​ജ​ങ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.
  • ഡി​സം. 17: പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ വ്യാ​പ​ക പ്ര​തി​ഷേ​ധം. പൊ​ലീ​സ്​ നാ​ല്​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു -ബ​സ്​ ഡ്രൈ​വ​ർ രാം ​സി​ങ്, സ​ഹോ​ദ​ര​ൻ മു​കേ​ഷ്, വി​ന​യ്​ ശ​ർ​മ, പ​വ​ൻ ഗു​പ്​​ത.
  • ഡി​സം. 18: പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ.
  • ഡി​സം. 21 ആ​റാം പ്ര​തി അ​ക്ഷ​യ്​ ഠാ​കു​ർ അ​റ​സ്​​റ്റി​ൽ.
  • ഡി​സം. 25: പെ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി.
  • ഡി​സം. 26. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി​െ​യ സിം​ഗ​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.
  • ഡി​സം. 29: പെ​ൺ​കു​ട്ടി​ മ​രി​ച്ചു. പൊ​ലീ​സ്​ കൊ​ല​ക്കു​റ്റ​ത്തി​നും ​ കേ​സെ​ടു​ത്തു.

2013

  • ജ​നുവരി 2: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ക്കാ​യി അ​തി​വേ​ഗ കോ​ട​തി.
  • ജ​നു. 3: പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളൊ​ഴി​കെ മ​റ്റ്​ അ​ഞ്ചുപേ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​കം, കൂ​ട്ട​ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ക​വ​ർ​ച്ച തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി.
  • ഫെ​ബ്രു​വ​രി 28: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ബോ​ർ​ഡ്​ കു​റ്റം ചു​മ​ത്തി.
  • മാ​ർ​ച്ച്​ 11: രാം ​സി​ങ്​ തി​ഹാ​ർ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി.
  • മാ​ർ​ച്ച്​: 22: വി​ചാ​ര​ണ ന​ട​പ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ഡ​ൽ​ഹി ​ൈഹ​കോ​ട​തി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി.
  • ആ​ഗ​സ്​​റ്റ് ​31: കു​ട്ടി​ക്കു​റ്റ​വാ​ളി​യെ​ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ബോ​ർ​ഡ് മൂ​ന്നു​വ​ർ​ഷം ന​ല്ല​ന​ട​പ്പി​ന്​ ശി​ക്ഷി​ച്ചു.
  • സെ​പ്​​റ്റം.13: മു​കേ​ഷ്, വി​ന​യ്, അ​ക്ഷ​യ്, പ​വ​ൻ എ​ന്നീ നാ​ലു​ പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ.

2014

  • മാ​ർ​ച്ച്​ 13: ഹൈ​കോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു.
  • മാ​ർ​ച്ച്​ 15 : വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ സു​പ്രീംകോ​ട​തി സ്​​റ്റേ.

2017

  • മേ​യ്​ 5: അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ കേ​സാ​ണെ​ന്ന്​ നി​രീ​ക്ഷി​ച്ച്​ നാ​ലു പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു.

2018

  • ജൂലൈ 10: പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

2019

  • ഡിസംബർ 10
  • നി​ർ​ഭ​യ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​െ​പ്പ​ടു​ത്തി​യ കേ​സി​ൽ വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി അ​ക്ഷ​യ്​ കു​മാ​ർ സി​ങ്​ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി.
  • ഡിസംബർ 18
  • നി​ർ​ഭ​യ കൂ​ട്ട ബ​ലാ​ത്സം​ഗ കേ​സി​ലെ നാ​ലു പ്ര​തി​ക​ളും ക​ഴു​മ​ര​ത്തി​ലേ​ക്ക്. വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി അ​ക്ഷ​യ്​ കു​മാ​ർ സി​ങ്ങി​െൻറ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ജ​സ്​​റ്റി​സ്​ ആ​ർ. ഭാ​നു​മ​തി​യു​ടെ ബെ​ഞ്ച്​ ത​ള്ളി.
Tags:    
News Summary - nirbhaya case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.