നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; ആവശ്യം അംഗീകരിച്ച് ലണ്ടൻ കോടതി

ലണ്ടൻ / ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ബ്രിട്ടനിലുള്ള നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും. നീരവിനെ രാജ്യത്തിന് കൈമാറണമെന്ന ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ കോടതി അംഗീകരിച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഇന്ത്യയുടെ വാദങ്ങൾ അംഗീകരിച്ചത്.

ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന നീരവ് മോദിയുടെ വാദം കോടതി അംഗീകരിച്ചില്ല. നീരവ് മോദിക്കെതിരായ തെളിവുകളിൽ കഴമ്പുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. ഇത് ഇന്ത്യയിൽ വിചാരണ ചെയ്യേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും രാജ്യം വിട്ടതെന്ന് ലണ്ടൻ കോടതിയിൽ സി.ബി.ഐ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു.

കേസ് വന്നതോടെ നീരവിൻെറ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. നീരവിൻെറ ഭാര്യക്കെതിരെ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.