നിഖാബ് ധരിച്ച സ്ത്രീയെ മാത്രം കയറ്റാതെ കണ്ടക്ടർ; ബസ് ഓപ്പറേറ്ററുടെയും കണ്ടക്ടറുടെയും ലൈസൻസ് വെട്ടി തമിഴ്നാട് സർക്കാർ

ചെന്നൈ: നിഖാബ് ധരിച്ചെത്തിയ സ്ത്രീയെ ബസിൽ കയറാൻ അനുവദിക്കാതെ ബസ് കണ്ടക്ടർ. തമിഴ്നാട്ടിലെ തിരുച്ചെണ്ടൂർ ജില്ലയിലാണ് സംഭവം. കണ്ടക്ടർ സ്ത്രീയെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപെട്ട അധികൃതർ സ്വകാര്യ ബസ് ഓപ്പറേറ്ററുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി.

ബസിൽ കയറാനെത്തുന്ന സ്ത്രീയും കണ്ടക്ടറും തമ്മിലെ തർക്കം ദൃശ്യങ്ങളിലുണ്ട്. തൂത്തുക്കുടി ജില്ലയിലെ കായൽപട്ടണത്തേക്ക് പോകാനെത്തിയതായിരുന്നു സ്ത്രീ. ബസിൽ കയറാനൊരുങ്ങിയപ്പോൾ വാതിലിന് സമീപം നിന്നിരുന്ന കണ്ടക്ടർ ഇവരെ മാത്രം തടയുകയായിരുന്നു. തന്നെ മാത്രം തടയുകയും മറ്റ് യാത്രക്കാരെയെല്ലാം ബസിൽ കയറാൻ അനുവദിക്കുകയും ചെയ്യുന്നത് കണ്ടതോടെ സ്ത്രീ കണ്ടക്ടറെ ചോദ്യം ചെയ്തു. നിങ്ങളെ കയറ്റരുതെന്ന് ബസ് ഉടമ നിർദേശിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. തുടർന്ന് കണ്ടക്ടർ ഉടമയുടെ ഫോൺ നമ്പറും നൽകുന്നു.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടി.എൻ.എസ്‌.ടി.സി) ഉടൻ നടപടിയെടുക്കുകയായിരുന്നു. കണ്ടക്ടറുടെയും സ്വകാര്യ ബസ് ട്രാവൽ കമ്പനിയായ വി.വി.എസ് ടൂർസ് ആൻഡ് ട്രാവൽസിന്റെയും ലൈസൻസ് ആണ് റദ്ദാക്കിയത്.

Tags:    
News Summary - niqab clad woman not allowed on a bus in Tamil Nadu, licenses of the bus operator and conductor were cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.