Posted On
date_range Updated On
date_range ഗുജറാത്തിൽ മുസ്ലിം പള്ളികളും വീടുകളും പൊളിച്ചുനീക്കി; സുപ്രീംകോടതി ഉത്തരവിന് പുല്ലുവില?
ഗാന്ധിനഗർ: ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് ഗുജറാത്തിൽ മുസ്ലിം പള്ളികളും വീടുകളും തകർത്തു. ഗിർ സോമനാഥ് ജില്ലയിലെ സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള പ്രഭാസ് പടാൻ പ്രദേശത്തെ ഒമ്പത് മുസ്‍ലിം പള്ളികളും ആരാധനാലയങ്ങളും 45 വീടുകളുമാണ് അധികൃതർ പൊളിച്ചത്. പ്രാദേശിക ഭരണകൂടമാണ് കെട്ടിടങ്ങൾ തകർത്തത്.
സോമനാഥ ക്ഷേത്രം കൈകാര്യം ചെയ്യുന്ന സോമനാഥ് ട്രസ്റ്റിൻ്റെ പേരിലുള്ള ഭൂമി കൈയ്യേറി നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാലിത് നിയമാനുസൃതമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസും ന്യൂനപക്ഷ ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റി രംഗത്തുവന്നു. ഒക്ടോബർ ഒന്ന് വരെ അനുമതിയില്ലാതെയുള്ള ബുൾഡോസർ രാജ് സ്റ്റേ ചെയ്യണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതിനിടെയാണ് പള്ളികളും വീടുകളും പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.