ടൂൾ കിറ്റ്​ തയാറാക്കിയത് പരിസ്ഥിതി കൂട്ടായ്മയെന്ന്് നികിത ജേക്കബ്; ഡൽഹി പൊലീസ് മുംബൈയിൽ

ന്യൂഡൽഹി: കാലവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധ​െപ്പട്ട ടൂൾ കിറ്റ്​ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന്‍റെ മൊഴി പുറത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് തയാറാക്കിയ ​ടൂൾ കിറ്റ്​ ഗ്രെറ്റ തുൻബർഗിന് കൈമാറിയത് താനല്ലെന്നാണ് നികിത ജേക്കബ് മൊഴി നൽകിയത്. ടൂൾ കിറ്റ്​ തയാറാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയാണ്. കർഷക സമരത്തെ ബോധവൽകരിക്കാനാണിതെന്നും നികിത ജേക്കബ് പറയുന്നു.

ടൂൾ കിറ്റ്​ കേസിൽ ബോംബെ ഹൈകോടതി അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ല​​ അറസ്റ്റ്​ വാറണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു​. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ടൂൾ കിറ്റ്​ കേസിൽ 21കാരിയായ പരിസ്​ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിന്​ പിന്നാലെയാണ്​ നികിതക്കെതിരായ​ ജാമ്യമില്ല അറസ്റ്റ്​ വാറണ്ട്​. നികിതയെയും ശാന്തനുവിനെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് മുംബൈയിൽ എത്തിയിട്ടുണ്ട്.

ദിശ രവി, നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ ചേർന്നാണ് ടൂ​ൾ കി​റ്റ് തയാറാക്കിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ശാന്തനുവിന്‍റെ ഇമെയിൽ ഐ.ഡി ഉപയോഗിച്ചാണ് കിറ്റ് തയാറാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നികിതയുടെയും ശാന്തനുവിന്‍റെയും വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നികിതയുടെ വീട്ടിൽ നിന്ന് രണ്ട് ലാപ് ടോപ്പുകളും ഒരു ഐഫോണും പിടിച്ചെടുത്തു. ഇതിൽ ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഫ്രൈ​ഡേ ഫോ​ർ ഫ്യൂ​ച്ച​ർ കാ​മ്പ​യിന്‍റെ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യ ദി​ശ ര​വിയെ (21) ബം​ഗ​ളൂ​രു​വി​ലെ സൊ​ല​ദേ​വ​ന​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ​ നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്​​​ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ട്വീ​റ്റ് ചെ​യ്ത ടൂ​ൾ കി​റ്റു​മാ​യി (ഗൂ​ഗ്​​ൾ ഡോ​ക്യു​മെന്‍റ്) ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത​ത്. കേ​സി​ലെ ആ​ദ്യ​ത്തെ അ​റ​സ്​​റ്റ് ദിശയുടേതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.